വി.പി.കോരന്‍ നിര്യാതനായി
Wednesday, August 20, 2014 3:10 AM IST
കുവൈറ്റ്: കോഴിക്കോട് തിക്കൊടി വള്ളുപറമ്പില്‍ വി.പി. കോരന്‍ (85) നിര്യാതനായി. സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച കോരന്‍ മിച്ചഭൂമി സമരത്തിലും അടിയന്തിരാവസ്ഥക്കാലത്തും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. തിക്കോടി മേഖലയില്‍ കമ്യൂണിസ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വി.പി.കോരന്‍ പഴയകാല നാടക നടനും ചിത്രകാരനുമായിരുന്നു. കല്യാണിയാണ് ഭാര്യ. കല കുവൈറ്റ് പ്രവര്‍ത്തകരായ അജയകുമാര്‍ (കുവൈറ്റ് എയര്‍ വേയ്സ്) മഹീന്ദ്രന്‍ (ഖണഠ) പുഷ്പവല്ലി, ഭാനുമതി എന്നിവര്‍ മക്കളാണ്. സംസ്കാരം ബുധന്‍ രാവിലെ 11 മണിക്ക് നടക്കും. വിശദാംശങ്ങള്‍ക്ക് 0091 9961589727 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍