ജോസഫ് അതിരുങ്കലിന്റെ പുസ്തക പ്രകാശനം ഓഗസ്റ് 21 ന്
Monday, August 18, 2014 8:17 AM IST
റിയാദ്: ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാസമാഹാരം 'ഇണയന്ത്രം' ഗള്‍ഫ് തല പ്രകാശനം ഓഗസ്റ് 21 ന് (വ്യാഴം) രാത്രി 8.30ന് ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെരാത് സാഹിത്യവേദി പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജോസഫിന്റെ മൂന്നാമത്തെ പുസ്തകമായ ഇണയന്ത്രം നാഷണല്‍ ബുക്ക്സ്റാള്‍ ആണ് പുറത്തിറക്കിയത്. റിയാദിലെ സാഹിത്യ തത്പരരും സാംസ്കാരിക പ്രവര്‍ ത്തകരും ഒരുമിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 0553363454 എന്ന നമ്പരില്‍ ബന്ധപ്പെടാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍