ഖുര്‍ആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണര്‍ത്തിയ റാജിഹ് അലി തങ്ങളുടെ പ്രഭാഷണം
Saturday, August 16, 2014 9:31 AM IST
മനാമ: നന്മയുടെ വെളിച്ചം വിതറി മനുഷ്യ കുലത്തിന്റെ മോചനത്തിനുവേണ്ടി പ്രപഞ്ചനാഥന്‍ ഉണര്‍ത്തിയ ഖുര്‍ആനിക ഉപദേശങ്ങള്‍ വിശ്വാസികള്‍ ജീവിത യാഥാര്‍ഥ്യമായി ഉള്‍കൊള്ളുമ്പോള്‍ മാത്രമേ വഞ്ചനകള്‍ നിറഞ്ഞ ലോകത്ത് വിജയപാത കെട്ടിപെടുക്കാന്‍ സാധിക്കൂവെന്ന് ഹാഫിള്‍ അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ബോധിച്ചു.

ബഹ്റിന്‍ എസ്കെഎസ്എസ്എഫ് നല്‍കിയ സ്വീകരണ സംഗമത്തില്‍ മറുപടി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അല്‍ മുഅ്മിനൂന്‍ അധ്യായ ത്തിലെ പ്രാരംഭ സൂക്തങ്ങളെ അപഗ്രഥിച്ചുകൊണ്ട് തങ്ങള്‍ നടത്തിയ ഹൃസ്വപ്രഭാഷണം ഖുര്‍ആനിക വിജ്ഞാനത്തിന്റെ മാസ്മരികത തൊട്ടുണര്‍ ത്തുന്നതായി.

വയനാട് ഷംസുല്‍ ഉലമാ ഇസലാമിക് അക്കാദമിയില്‍ നിന്ന് ഒമ്പതു മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കിയ റാജിഹ് അലി തങ്ങള്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങളുടെ മകനാണ്. കര്‍ണാടക ക്ളബില്‍ നടന്ന പരിപാടിയില്‍ ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ചു. തങ്ങള്‍ക്കുള്ള അവാര്‍ഡ് ശഹീര്‍ കാട്ടാമ്പള്ളി നല്‍കി.