ഹെറോയിനുമായി സൌദി പൌരന്‍ കുവൈറ്റില്‍ പിടിയില്‍
Thursday, August 14, 2014 6:22 AM IST
കുവൈറ്റ് സിറ്റി: ഹെറോയിനുമായി സൌദി പൌരന്‍ പോലീസ് പിടിയിലായി. ജഹ്റ
പോലീസ് അറസ്റു ചെയ്ത ഇയാളെ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. ബോധമില്ലാത്ത നിലയില്‍ കണ്െടത്തിയ ഇയാളുടെ കൈവശം ഹെറോയിന്‍ അടങ്ങിയ ആറ് എന്‍വെലപ്പുകളും കണ്െടത്തി.

ഇതിനിടെ, മയക്കുമരുന്ന് കൈവശം വച്ചതിന് കുവൈറ്റില്‍ മൂന്നുപേര്‍ കൂടി അറസ്റിലായി. കുവൈറ്റ് പൌരനും ഒരു ജിസിസി പൌരനും ഒരു സ്ത്രീയും ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 500 ഗ്രാം ഹാഷിഷ് കണ്െടത്തി. ജിസിസി പൌരനെ, ഫഹാഹീലിലെ അയാളുടെ വീടിനു മുന്നില്‍ വച്ചാണ് അറസ്റു ചെയ്തത്. ലഹരി മരുന്നുകള്‍ ഇയാളുടെ വീട്ടില്‍ നിന്നാണ് കണ്െടത്തിയത്.

അബോധാവസ്ഥയിലായ ഗള്‍ഫ് പൌരനെയും സ്ത്രീയെയും ഇവിടെ നിന്നാണ് അറസ്റ് ചെയ്തത്. തങ്ങള്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കാറും വില്‍ക്കാറുമുണ്െടന്ന് പിടിയിലായ മൂന്നുപേരും പോലീസിനോട് പറഞ്ഞു. യുവാക്കള്‍ക്കും യുവതികള്‍ക്കുമാണ് ലഹരിമരുന്നുകള്‍ പ്രധാനമായും വില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍