വാഹനാപകടത്തില്‍ മരിച്ച ശിഹാബുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Wednesday, August 13, 2014 6:30 AM IST

റിയാദ്: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മലപ്പുറം വളാഞ്ചേരിക്കടുത്ത് വെങ്ങാട്ട് പുതുമ്പറമ്പില്‍ ശിഹാബുദ്ദീന്റെ (28) മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 3.30 നുള്ള സൌദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

റിയാദില്‍ ജോലി ചെയ്യുന്ന ബന്ധുക്കളായ ഉസ്മാന്‍ പുതുമ്പറമ്പില്‍, തൌഫീഖ് എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു. റിയാദ് അല്‍ ഖര്‍ജ് റോഡില്‍ എക്സിറ്റ് 18 ന് സമീപം നിയന്ത്രണം വിട്ട് വന്ന ട്രക്ക് കാറിലിടിച്ചാണ് കാര്‍ ഓടിച്ചിരുന്ന ശിഹാബുദ്ദീന്‍ മരണപ്പെട്ടത്. മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹപ്രവര്‍ത്തകനായ ഹാരിസ് കണ്ണൂരും സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയും ബന്ധുക്കളോടൊപ്പമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍