ഒമാനില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച സിനിമ 'വെള്ളി വെളിച്ചം' ഈയാഴ്ച തീയറ്ററുകളില്‍
Tuesday, August 12, 2014 11:28 PM IST
മസ്കറ്റ്: സി.വി.ബാലകൃഷ്ണന്റെ നോവലായ 'സുല്‍ത്താന്റെ നാടിനെ' അടിസ്ഥാനമാക്കി നിര്‍മ്മിച്ച
'വെള്ളി വെളിച്ചം' സിനിമ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തും.മധു കൈതപ്രം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസാണ്
പ്രധാന കഥാ പാത്രമായ ഉപേന്ദ്രനായി അഭിനയിക്കുന്നത്.

ഇനിയ ആണ് നായിക. അറബി ഭാഷയില്‍ അല്ലാതെ പൂര്‍ണ്ണമായും ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലും സമീപ പ്രദേശങ്ങളിലും ചിത്രീകരിച്ചെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ജോണ്‍ ബ്രിട്ടാസിനെ കൂടാതെ ലാലു അലക്സ്, ഇനിയ, റ്റിനി ടോം, ശ്രീജിത്ത് രവി, രവീന്ദ്രന്‍, കരമന സുധീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കേരളത്തില്‍ നിന്നും അമ്പതു പേരടങ്ങുന്ന സംഘമാണ് ഷൂട്ടിങ്ങിനായി ഒമാനിലെത്തിയത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം