ബാലവേദി കുവൈറ്റ് 'കാരുണ്യം പദ്ധതി' അഞ്ചാംഘട്ട ധനസഹായം വിതരണം ചെയ്തു
Tuesday, August 12, 2014 8:13 AM IST
കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ്, തങ്ങളുടെ ആരോരും സഹായത്തിനില്ലാത്ത സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതിയായ 'കാരുണ്യം' പദ്ധതിയുടെ അഞ്ചാംഘട്ട ധന സഹായം വിതരണം ചെയ്തു.

കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ഞഇഇയില്‍ ചികില്‍സയില്‍ കഴിയുന്ന കൊട്ടാരക്കര ആനക്കോട്ടുര്‍ പുരയ്ക്കോട്ട് മേലതില്‍ പി.കെ.രാധാകൃഷ്ണന്റെ മകന്‍ പത്തു വയസുകാരനായ രോഹിത് കണ്ണന്റെ ചികിത്സക്കാണ് തുക നല്‍കിയത്.

കൊട്ടാരക്കരയില്‍ നടന്ന കല കുവൈറ്റിന്റെ വി. സാംബശിവന്‍ സ്മാരക അവാര്‍ഡും വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണ ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് 26,000 രൂപ രോഹിത് കണ്ണന്റെ പിതാവ് പി.കെ.രാധാകൃഷ്ണന് കൈമാറിയത്. ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, രാജന്‍ കുളക്കട, ട്രസ്റ് സെക്രട്ടറി മധു ഇളമാട് അംഗങ്ങളായ ചന്ദ്രമോഹന്‍ പനങ്ങാട്, ജനാര്‍ദ്ദനന്‍ മാഷ്, ദിവാകര വാര്യര്‍ തുടങ്ങിയവരും പങ്കെടുത്തു.

കുട്ടികളുടെ നേതൃത്വത്തില്‍ തന്നെയാണ് സഹാധനത്തിനാവശ്യമായ പണം ശേഖരിക്കുന്നതും അര്‍ഹരായവരെ കണ്െടത്തുന്നതും “ഘല ഇവീരമഹമലേ ങീൃല ഇവമൃശ്യേ” എന്ന മുദ്രാവാക്യമാണ് കുട്ടികള്‍ ഈ പദ്ധതിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കാരുണ്യം പദ്ധതിയുടെ ആദ്യഘട്ട ശേഖരമായ തുക തൃശൂര്‍ ജില്ലയിലെ വെങ്കിടംഗിലെ ഗ്രാമ ഭാരതി എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സദ്ഗമയ ബാലിക സദനത്തിനും രണ്ടാംഘട്ട തുക എറണാകുളം കരിമുകള്‍ സ്വദേശി സതീഷ് പി.സിയുടെ രണ്ടു വയസുള്ള മകന്‍ ആര്‍ഷിന്റെ ചികിത്സക്കും മൂന്നാം ഘട്ടം കോഴിക്കോട് സ്വദേശികളായ തായട്ടുമ്മല്‍ ശേഖരന്റെയും അനിലയുടെയും ഒമ്പതു വയസുള്ള സനയ എന്ന കുട്ടിയുടെ ചികിത്സക്കും നാലാംഘട്ടം ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ രാഘവന്‍പിള്ളയുടെ ഇളയ മകള്‍ ആതിരയുടെ തുടര്‍ ചികിത്സക്കുമാണ് നല്‍കിയത്.

വിശദ വിവരങ്ങള്‍ക്ക് 97262978, 96652512.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍