സത്ഗമയ ത്രിദിന ബാലവിഹാര്‍ ക്യാമ്പ് ഓഗസ്റ് 15 മുതല്‍
Monday, August 11, 2014 7:59 AM IST
ഡബ്ളിന്‍: അയര്‍ലന്റിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ബാലവിഹാര്‍ ക്യാമ്പ്, ഓഗസ്റ് 15 മുതല്‍ 17 വരെ ഡബ്ളിനിലെ ലൂക്കന്‍ ഒഇഇക ക്ഷേത്രാങ്കണത്തില്‍ നടക്കും.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഹൈന്ദവ പുരാണങ്ങളെ അടുത്തറിയാനും ഭാരതസംസ്കാരത്തിന്റെ മൂല്യങ്ങള്‍ കൂടുതലായി മനസിലാക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതാണ്. അതോടൊപ്പം

യോഗയുടെ പ്രാഥമിക പാഠങ്ങളും വിവിധ കരകൌശല വിദ്യകളും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്വായത്തമാക്കാവുന്നതാണ്. ക്യാമ്പിന്റെ അവസാനദിനത്തില്‍ ഡബ്ളിനിലുള്ള വിവിധ ഫാമുകളിലേയ്ക്ക് വിനോദയാത്രയും സംഘടിപ്പിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0899510433,0852358561.