ഷിഹാന്‍ അബ്ദുള്‍ റഷീദിന് 6വേ ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ്
Saturday, August 9, 2014 9:03 AM IST
മസ്ക്കറ്റ്: മലയാളിയും മസ്ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വാങ്കന്‍ ഷൊട്ടൊകന്‍ കരാട്ടേ അസോസിയേഷന്‍ സ്ഥാപകനുമായ ഷിഹാന്‍ അബ്ദുള്‍ റഷീദിന് 6 വേ ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് ലഭിച്ചു.

30 വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഒട്ടനവധി സ്ഥാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള കരാട്ടേ സ്റൈലുകളില്‍ വഹിച്ചിട്ടുണ്ട്. ഒമാനില്‍ സ്വദേശികളായ രണ്ടു പേര്‍ക്കു മാത്രമാണ് 6 വേ ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് ലഭിച്ചിട്ടുള്ളത്. പ്രശസ്തമായ ഗോജു റിയു കരാട്ടെയിലെ മാസ്റര്‍ ആല്‍വിന്‍ റ്റാന്‍ ഊന്‍ ലീയാണ് 6വേ ഡിഗ്രി നല്‍കിയത്.

മലപ്പുറം പൊറത്തൂര്‍ സ്വദേശിയായ അബ്ദുള്‍ റഷീദിന്റെ ഭാര്യ: റുഖ്യ. മക്കള്‍: ഷാന്‍ ബാദുഷയും ഷാന്‍ ബക്കര്‍ഷയും 2ിറ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. ഇളയ പുത്രന്‍ ഷാന്‍ ബഷര്‍ഷ രണ്ടാം ക്ളാസില്‍ പഠിക്കുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം