'ഇന്ത്യന്‍ രാഷ്ട്രീയവും വര്‍ഗീയതയും' ചര്‍ച്ച സമ്മേളനം സംഘടിപ്പിച്ചു
Thursday, July 31, 2014 8:52 AM IST
കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അബാസിയ 'ഡി' യൂണിറ്റ് നേതൃത്വത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രീയവും വര്‍ഗീയതയും' എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. അബാസിയ കലാ സെന്ററില്‍ നടന്ന പരിപാടിയില്‍ സുരേഷ് ചവറ പ്രബന്ധം അവതരിപ്പിച്ചു. തോമസ് മാത്യു കടവില്‍ മോഡറേറ്ററായ ചടങ്ങ് ജെ.അല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു.

ശ്രീനിവാസന്‍, എന്‍. അജിത്കുമാര്‍, ആര്‍.നാഗനാഥന്‍, വികാസ്, പ്രിന്‍സ്റന്‍ ഡിക്രൂസ്, നിസാര്‍, സജീവന്‍, ദിലിപ് നടേരി, രാധാകൃഷ്ണന്‍ ഓമല്ലൂര്‍ എന്നിവര്‍ തുടര്‍ന്നു നടന്ന സംവാദത്തില്‍ ഇടപെട്ടു സംസാരിച്ചു. ചടങ്ങിനു സാജിദ് സി.പി. സ്വാഗതവും ബിജു ജോസ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍