ഒമാന്‍ ഡെപ്യൂട്ടി പ്രധാന മന്ത്രി മസ്ക്കറ്റ് അല്‍ഖോര്‍ മോസ്കില്‍ ഈദ് പ്രാര്‍ഥന നടത്തി
Thursday, July 31, 2014 6:32 AM IST
മസ്ക്കറ്റ്: ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സായിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സായിദ് മസ്ക്കറ്റിലെ അല്‍ഖോര്‍ മോസ്കില്‍ ഈദ് പ്രാര്‍ഥന നടത്തി. ഒമാന്‍ ഭരണാധികാരി ഹിസ് മജസ്റി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദിന്റെ അടുത്ത ബന്ധുക്കള്‍, മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ഉപദേശകര്‍, മറ്റു പ്രധാനികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സായിദ് ഫഹദിനെ അനുഗമിച്ചിരുന്നു.

ഒമാന്റെ ഗ്രാന്‍ഡ് മുഫ്തി ഷേയ്ഖ് അഹമദ് ബിന്‍ ഹമദ് അല്‍ഖലീലി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ആരോഗ്യത്തിനും ഒമാന്‍ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും വേണ്ടി ഗ്രാന്‍ഡ് മുഫ്തി പ്രാര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം