ജര്‍മന്‍ എയര്‍ പാസഞ്ചര്‍ കസ്റ്റംസ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു
Saturday, July 26, 2014 2:34 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷത്തെ സമ്മര്‍ അവധിക്കാലം ആരംഭിച്ചതോടെ ജര്‍മന്‍ എയര്‍പോര്‍ട്ടുകളിലെ പാസഞ്ചര്‍ കസ്റ്റംസ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു. ഇതനുസരിച്ച്, വിവിധ ലഹരി ശതമാനമുള്ള ആല്‍ക്കഹോള്‍, സിഗരറ്റ്, വൈന്‍, ബീയര്‍ എന്നിവ നികുതി കൊടുക്കാതെ കൊണ്ടു വരാവുന്ന പരിഷ്ക്കരിച്ച പരിധി ജര്‍മന്‍ കസ്റ്റംസ് പുറത്തിറക്കി. നിരവധി യാത്രക്കാര്‍ക്ക് ആല്‍ക്കഹോള്‍ ഇറക്കുമതി വ്യവസ്ഥയില്‍ വ്യക്ത ഇല്ലെന്നും, ഇതിന്റെ ഇറക്കുമതി ലഹരി ശതമാനമാനുസുരിച്ച് ശക്തിയായി നിയന്ത്രിക്കുമെന്നും ജര്‍മന്‍ കസ്റ്റംസ് അധിക|തര്‍ പറഞ്ഞു. നികുതി കൊടുക്കാതെ കൊണ്ടു വരാവുന്ന സാധനങ്ങള്‍ ഇനം തിരിച്ച് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ചാര്‍ട്ടില്‍ കാണാം.

പ്രായപൂര്‍ത്തി ആയ ഒരു യാത്രക്കാരന് മൊത്തം 430 യൂറോ വില വരുന്ന സാധനങ്ങള്‍ മാത്രമേ നികുതി ഇല്ലാതെ ജര്‍മനിയില്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളു. അതുപോലെ ബ്രാന്‍ഡ് കമ്പനികളുടെ സാധനങ്ങള്‍ അനധികൃതമായി ഡ്യൂപ്ളിക്കേറ്റായി ഉണ്ടാക്കായത് വാങ്ങി കൊണ്ടു വരുന്നതും പരിശോധിച്ച് ശിക്ഷ നല്‍കും. കൂടാതെ പാചകം ചെയ്തതും, അല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ചെടികള്‍, ഇലകള്‍ എന്നിവ കൊണ്ടു വരുന്നതും കര്‍ശന പരിശോധന നടത്തി ശിക്ഷയും പിഴയും നല്‍കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍