ശറഫിയ നഗരിക്ക് തിലകക്കുറിയായി ഈസി മാര്‍ട്ട് ഒരുങ്ങി
Wednesday, July 23, 2014 8:11 AM IST
ജിദ്ദ: അന്താരാഷ്ട്ര ഗുണമേന്മയുള്ള വൈവിധ്യമാര്‍ന്ന ഉത്പങ്ങളുടെ വിപുലമായ ശേഖരം ഒരു കുടക്കീഴില്‍ അണിനിരത്തി 'ഈസി മാര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍' ജിദ്ദയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മലയാളികളുടെ സിരാകേന്ദ്രമായ ശറഫിയ്യയില്‍ സ്നാക് റസ്ററന്റിനു സമീപം മൂന്ന് നിലകളിലായി 5,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് വിശാലമായ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.

അടുത്ത വെള്ളിയാഴ്ച (ജൂലൈ 25) രാത്രി 10 ന് നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ വ്യക്തികളുടെയും വ്യാപാര പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഈസി മാര്‍ട്ട് ജനങ്ങള്‍ക്കായി സമര്‍പ്പിക്കും.

ഫാമിലി ഷോപ്പിംഗിന് മുന്തിയ പരിഗണന നല്‍കി അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഉത്പങ്ങളുടെ വൈവിധ്യമാര്‍ന്ന സെലക്ഷന്‍ ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച്് അനായാസം ലഭ്യമാക്കുകയാണ് ഈസി മാര്‍ട്ടിന്റെ ലക്ഷ്യമെന്നും ഈസി മാര്‍ട്ട് ജനങ്ങളുടെ ഷോപ്പിംഗ് സാഫല്യത്തിന്റെ അവസാന വാക്കായിരിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോണി, സാംസംഗ്, എല്‍ജി, പാനസോണിക്, ജീപാസ്, ഐ ഭാക്ക്, സാന്‍ഫോര്‍ഡ്, മിസ്റര്‍ ലൈറ്റ്, ഫാസ്റ് ട്രാക്ക്, തംബസ്, ഒ.സെന്‍മാര്‍ക്ക്, സൊനാച്ചി, ഇംപെക്സ്, സ്ട്രോംഗ് ലൈറ്റ് തുടങ്ങിയ ലോകോത്തര ഇലക്ട്രോണിക് കമ്പനികളുടെ അംഗീകൃത വിതരണക്കാരാണ് ഈസി മാര്‍ട്ട്. ഇതിനു പുറമേ വാച്ചുകള്‍, പെര്‍ഫ്യൂംസ്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഗൃഹോപകരണങ്ങള്‍, ഫാന്‍സി ഉത്പന്നങ്ങള്‍, ലഗേജ് ഐറ്റംസ്, ഗിഫ്റ്റ് ഐറ്റംസ്, ഇമിറ്റേഷന്‍ ജൂവലറി തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഈസി മാട്ടിന്റെ സവിശേഷതയാണ്. വില്‍പ്പനാനന്തര സേവനത്തിന് മാത്രമായി പ്രത്യേക കൌര്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കമ്പനികളുടെ പ്രത്യേക ഓഫറുകളും വമ്പിച്ച വിലക്കുറവും അനുഭവിച്ചറിയുവാന്‍ അസുലഭ അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ നൂറു റിയാല്‍ പര്‍ച്ചേസിനും പ്രത്യേക കൂപ്പണ്‍ നല്‍കി ആഴ്ചതോറും നറുക്കെടുപ്പ് നടത്തി വിലയേറിയ സമ്മാനങ്ങള്‍ നല്‍കുമെന്നും മാനേജ്മെന്റ് വിശദീകരിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മാനേജ്മെന്റ് പ്രതിനിധികളായ ഹസന്‍ ബന്ദര്‍ അല്‍ ഉതൈബി, മുഹമ്മദ് അഷ്റഫ് കിഴിശേരി, അഹ്മദ് ബാബു കിഴിശേരി, മുഹമ്മദ് ഷനൂബ് കിഴിശേരി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍