ഒഐസിസി സനാഹിയ്യ ഏരിയ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു
Tuesday, July 22, 2014 8:05 AM IST
ജിദ്ദ: ഒഐസിസി സനാഹിയ്യ ഏരിയ കമ്മിറ്റി സാമുഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെയും വ്യത്യസ്ത മേഖലയില്‍ ജോലി ചെയുന്ന തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്താര്‍ സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന സംസ്കാരിക സമ്മേളനം ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജഗോപാല്‍ എലക്ട് റോ അധ്യക്ഷം വഹിച്ചു.

വൃതാനുഷടാന സമയത്തെ ആരോഗ്യ കാര്യങ്ങളെകുറിച്ച് അല്‍ അബീരു മെഡിക്കല്‍ സെന്ററിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. നസീറും നോമ്പിന്റെ സാമുഹിക വശങ്ങളെക്കുറിച്ച് ഷറഫുദ്ദീന്‍ മൌലവിയും ക്ളാസെടുത്തു. റഷീദ് കൊളത്തറ, സുരേഷ് പല്ലന, ശ്രീകുമാര് മാവേലിക്കര എന്നിവര്‍ പ്രസംഗിച്ചു. ജിദ്ദ കമ്മിറ്റി സെക്രട്ടറി അനിയന്‍ ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ രാജേഷ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. അബ്ദുള്‍ മജീദ് നഹ, എ.പി. കുഞ്ഞാലി ഹാജി, കെ.ടി.എ. മുനീര്‍, രാജേശേഖരന്‍ അഞ്ചല്‍, തക്ബീര് പന്തളം, താഹിരു ആമയൂരു, ഫിറോസ് കാരകുന്ന് എന്നിവര്‍ സംബന്ധിച്ചു.

ജോസ് മുതലാക്, വേണുഗോപാല്‍, കുഞ്ഞാലന്‍, അജി മുതലാക്, റെജി എ.ജി. എം. ഷാജി വെസ്റ്റേണ്‍ ബേക്കറി, പ്രഭാകരന്‍ സൌദി, ഷാജി യോഹന്നാന്‍, ഹെസ്കോ, ഷാജി തോമസ് സൌദി ഗ്ളാസ്, സയിദ് എ. ജി. എം ജയരാജാന്‍ ചുനയില്‍, ലിബിന്‍ എരുമേലി, മണികണ്ഠന്‍ മാട്ടമല്‍, ഷാജു കൊംബല, സ്മിജിത്ത് മലയില്‍, ശ്യാം കുമാര്‍, ജിതിന്‍ എലക്ട് റോ തുടങ്ങിയര്‍ ഇഫ്താറിന് നേതൃത്വം നല്‍കി,

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍