നവയുഗം ദമാം ഖൊദരിയ ഈസ്റ് യൂണിറ്റ് ഇഫ്താര്‍ സംഘടിപ്പിച്ചു
Saturday, July 19, 2014 6:46 AM IST
ദമാം: നന്മ നിറഞ്ഞ ഒരു മതേതര സമൂഹം കെട്ടിപ്പടുക്കാന്‍ എല്ലാ മത വിശ്വാസികളും മതപരമായ ചടങ്ങുകള്‍ ഉപയോഗിക്കണമെന്ന് നവയുഗം ദമാം ഖൊദരിയ ഈസ്റ് യൂണിറ്റിന്റെ ഇഫ്താറില്‍ പങ്കെടുത്തവരോട് യൂണിറ്റ് രക്ഷാധികാരി എസ്. പ്രസന്നന്‍ ഈരാറ്റുപേട്ട റംസാന്‍ സന്ദേശത്തില്‍ പറഞ്ഞു.

റംസാന്‍ നോമ്പിന്റെ മതപരമായ അടിസ്ഥാനങ്ങള്‍ നവയുഗം ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര വിശദീകരിച്ചു. തന്റെ ജീവിതചര്യയിലൂടെ സ്നേഹവും നന്മയും സഹകരണവും ഉള്ള വ്യക്തി ആയിരിക്കുകയും അതിലൂടെ നന്മ നിറഞ്ഞ ഒരു കുടുംബവും അതിലൂടെ നന്മ നിറഞ്ഞ ഒരു സമൂഹവും കെട്ടിപ്പടുക്കണമെന്ന് നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍ അഭിപ്രായപ്പെട്ടു.

എം.നഹാസ്, നജീം പുലിക്കുടി, ബാബു കുട്ടി എന്നിവര്‍ റംസാന്‍ സന്ദേശം നല്‍കി. കെ.എസ്. താജുദീന്‍, റിജേഷ് കണ്ണൂര്‍, ബിജു നല്ലില, അബ്ദുള്‍ അസീസ്, പ്രശാന്ത് കുമാര്‍, ബിനീഷ്, സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം