ഇന്ത്യയില്‍നിന്നുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രായം 25
Thursday, July 17, 2014 9:16 AM IST
ദമാം: ഇന്ത്യയുമായുണ്ടാക്കിയ ഗാര്‍ഹിക തൊഴില്‍ കരാര്‍ പ്രകാരം 25 മുതല്‍ 50 വയസുവരെയാണ് വീട്ടുജോലിക്കാരുടെ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഫുഹൈദ് അറിയിച്ചു.

25 വയസുള്ള സ്ത്രീ വീട്ടുജോലിക്കായി സൌദിയിലേക്ക് വരാന്‍ ഒരുങ്ങുകയാണെങ്കില്‍ ഇന്ത്യ ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തുകയില്ലെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

കൂടാതെ വീട്ടുജോലിക്കായി ഇന്ത്യയില്‍നിന്നും വരുന്ന സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും പ്രത്യേക പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതിനായി സൌദിയിലുള്ള അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇന്ത്യയില്‍ ഓഫീസുകള്‍ തുറക്കുമെന്നും അല്‍ ഫുഹൈദ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം