മലയാളി നിര്‍മാതാവും കുടുംബവും ദുബായിയില്‍ മരിച്ച നിലയില്‍
Wednesday, July 16, 2014 2:30 AM IST
ദുബായ്: മലയാള സിനിമ സഹനിര്‍മാതാവിനെയും കുടുംബത്തെയും ദുബായ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്െടത്തി. സൌപര്‍ണിക ഫിലിംസ് ഉടമയും വൈക്കം സ്വദേശിയുമായ സന്തോഷ് കുമാര്‍ (45), ഭാര്യ മഞ്ജുള (37), മകള്‍ ഗൌരി (9) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരുടെ ഫ്ളാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. പോലീസ് ചൊവ്വാഴ്ച വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന മുറി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരുടെ വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഫോണിലും ബന്ധപെട്ടപ്പോള്‍ മറുപടിയൊന്നും ലഭിക്കാതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഫ്ളാറ്റിനുള്ളില്‍ പോലീസ് പരിശോധന നടത്തിയത്.

നീലത്താമര, മാടമ്പി, രതിനിര്‍വേദം തുടങ്ങിയ സിനിമകളുടെ സഹനിര്‍മാതാവായിരുന്നു സന്തോഷ്. വൈക്കം സ്വദേശിയായ ഇയാള്‍ നേരത്തെ തൃപ്പൂണിത്തുറയിലായിരുന്നു താമസിച്ചിരുന്നത്. ദുബായില്‍ നാലാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഗൌരി.