തിരൂരങ്ങാടി റിഥം കലാവേദി പ്രവര്‍ത്തകര്‍ ഓഡിയോ സീഡി പുറത്തിറക്കുന്നു
Tuesday, July 15, 2014 6:57 AM IST
ജിദ്ദ: പാവപെട്ട രോഗികള്‍ക്ക് മരുന്നിനുള്ള പണം കണ്െടത്തുന്നതിന് ജിദ്ദ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി റിഥം കലാവേദി പ്രവര്‍ത്തകര്‍ ഓഡിയോ സീഡി പുറത്തിറക്കുന്നു. മിഴിനീര്‍ എന്ന പേരില്‍ പുറത്തിറക്കുന്ന സീഡി ചെറിയ പെരുന്നാളിനോടനുബന്ധിച്ചു നാട്ടില്‍ പുറത്തിറങ്ങുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വേദന അനുഭവിക്കുന്ന കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനാണ് മുന്‍ഗണന. കലാവേദിയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് രണ്ടുലക്ഷം രൂപാ മുടക്കിയാണ് സീഡി നിര്‍മാണം. സംഘാടകന്‍ കൂടിയായ യാസ് തിരൂരങ്ങാടിയാണ് ഗാനങ്ങള്‍ രചിച്ചത്. പതിനാറു ഗാനങ്ങള്‍ അടങ്ങിയ സീഡി സൌജന്യ വിതരണത്തിനുള്ളതാണ്. സംഭാവനകള്‍ സ്വീകരിക്കും. യാസ് തിരുരങ്ങാടി, ഉണ്ണീന്‍ പുലക്കള്‍, ഇക്ബാല്‍ വടക്കാന്‍, നൌഷാദ് അങ്ങാടിപുരം എന്നിവരടങ്ങിയ സംഘമാണ് സീഡിയുടെ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്.

പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍മാരായി മുസ്തഫ കുന്നുംപുറം, എം.പി കമല, ആസിഫ് പാലത്തിങ്കല്‍ എന്നിവരും അനസ് ആലപ്പുഴ, ഫാസില ബാനു, സുറുമി, സിബില, നസ്രിന്‍, അന്വര്‍ തിരൂരങ്ങാടി, ഷമീര്‍, റിനീഷ്, മഹറൂഫ്, അഫ്സല്‍ തുവൂര്‍, സജ്ജാദ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

രാജീവ് റാം ചെമ്മാട് ഓര്‍ക്കസ്ട്ര ചെയ്തു. എം.പി കമല്‍ സീഡിയുടെ കവര്‍ ഡിസൈന്‍ ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍