റിയാദ് മമ്പാട് കൂട്ടായ്മ രൂപീകരിച്ചു
Monday, July 14, 2014 8:09 AM IST
റിയാദ:് മമ്പാട് പഞ്ചായത്ത് സ്വദേശികളായ റിയാദിലെ പ്രവാസികള്‍ 'മര്‍വ' എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ബത്തയിലെ സംസം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അക്ബര്‍ ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. മമ്പാടും പരിസരത്തുമുള്ള നിരവധി പേര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ സംഘടയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉബൈദ് ചീരന്തൊടിക (പ്രസിഡന്റ്), നൌഷാദ് ഇല്ലിക്കല്‍ (ജന. സെക്രട്ടറി), മുജീബ് കെ.വി, നജീബ് പുത്തന്‍ പീടിക (ജോ. സെക്രട്ടറിമാര്‍), ഫൈസല്‍ പുത്തലത്ത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

താഴെ പറമ്പത്ത് ചന്ദ്രന്‍, ഹനീഫ മാസ്റ്റര്‍, നൌഷാദ് ഇല്ലിക്കല്‍, ഉബൈദ് ചീരന്തൊടിക, ഫകറുദ്ദീന്‍ അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റഫീഖ് കുപ്പനത്ത് നന്ദി രേഖപ്പെടുത്തി. ഹമീദ് കാമ്പ്രാത്ത്, സിദ്ദീഖ് കാഞ്ഞിരാല, നിസാര്‍ ബേപ്പൂക്കാരന്‍, ഫൈസല്‍ പുത്തലത്ത്, സിദ്ദീഖ് പിലാത്തോടന്‍, ഇസ്മായില്‍ പുന്നപ്പാല, നിസാര്‍ കപ്പച്ചാലി, അബ്ദുള്‍ ഹക്കീം കാട്ടുമുണ്ട, അബ്ദുള്‍ നിസാര്‍ മാനു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍