ഉമ്മന്‍ ചാണ്ടിയെ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു
Saturday, July 5, 2014 8:20 AM IST
ദമാം: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടന്ന മലയാളി നഴ്സുമാരെ മോചിപ്പിച്ച് നാട്ടിലെത്തിക്കുവാന്‍ വേണ്ട നടപടികള്‍ക്ക് ഡല്‍ഹിയില്‍ തങ്ങി ഇശ്ചാശക്തിയോടെ പ്രവര്‍ത്തിച്ച് വിജയം കൈവരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഐസിസി ദമാം റീജിയണല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാരിനുപോലും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി അന്താരാഷ്ട്ര തലത്തില്‍ നയചാരുതയോടെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ ചെയ്യിക്കുവാന്‍ കേരള മുഖ്യമന്ത്രിക്ക് സാധിച്ചുവെന്നുള്ളത് അഭിമാനകരമാണ്.

അതോടൊപ്പം തന്നെ തിരിച്ച് വരുന്ന നഴ്സുമാര്‍ക്ക് ഇന്ത്യയിലോ വിദേശത്തോ സര്‍ക്കാര്‍ ചെലവില്‍ ജോലി തരപ്പെടുത്തിക്കൊടുക്കുവാന്‍ വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

അഡ്വ: നൈസാം നഗരൂര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍ സ്വാഗതവും രാജേഷ് സി.വി. നന്ദിയും പറഞ്ഞു. ഇ.കെ.സലിം, ആന്റണി കല്ലറക്കല്‍, ആന്റണി ലൂയിസ്, ഹുസൈന്‍ പാലച്ചിറ, രാജേഷ് സി.വി, ലാല്‍ സലാം, സതീശന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം