ഇസ്ലാഹി സെന്റര്‍ പഠന ക്ളാസും നോമ്പുതുറയും
Wednesday, July 2, 2014 6:37 AM IST
കുവൈറ്റ്: കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ ആഴ്ച കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പഠന ക്ളാസും നോമ്പുതുറയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം 5.30ന് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കുന്ന പരിപാടിയില്‍ കുവൈറ്റ് ഔക്വാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റിലെത്തിയ ത്വല്‍ഹത്ത് സ്വലാഹി ക്ളാസെടുക്കും.

ഹസാവി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്ത്താര്‍ സംഗമം ജൂലൈ മൂന്നിന് (വ്യാഴം) വൈകുന്നേരം അഞ്ചിന് ഹസാവി മസ്ജിദ് ദുഗൈമാന്‍ അല് മുതൈരിയില്‍ നടക്കും. പരിപാടിയില്‍ മുജീബുറഹ്മാന്‍ സ്വലാഹി, ശുറൈഹ് സലഫി എന്നിവര്‍ ക്ളാസെടുക്കും.

ജഹറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം ജൂലൈ നാലിന് (വെള്ളി) വൈകുന്നേരം അഞ്ചിന് ജഹറ മസ്ജിദ് ഉഖലാഅ് ദുഫൈരിയില്‍ നടക്കും. പരിപാടിയില്‍ അബ്ദുള്‍ കബീര്‍ സ്വലാഹി, ത്വല്‍ഹത്ത് സ്വലാഹി എന്നിവര്‍ ക്ളാസെടുക്കും.

അബൂഹലീഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ നാലിന് (വെള്ളി) വൈകുന്നേരം അഞ്ചിന് മഹബൂലയില്‍ പുതുതായി മലയാളം ഖുത്ബ ആരംഭിച്ച മസ്ജിദ് നാഫിഅ് (ബ്ളോക്ക് 1, സ്ട്രീറ്റ് 120) നടക്കും. പരിപാടിയില്‍ സ്വലാഹുദ്ദീന്‍ സ്വലാഹി, ശുറൈഹ് സലഫി എന്നിവര്‍ ക്ളാസെടുക്കും.

വിശദവിവരങ്ങള്‍ക്ക്: 65686169, 99392791, 22432079, 23915217.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്