ഒരുക്കം: 2014 പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു
Sunday, April 20, 2014 7:45 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇസ്ലാമിക് സെന്റര്‍ സിറ്റി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കം: 2014 പ്രവര്‍ത്തന ക്യാമ്പ് സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് മേഖല പ്രസിഡന്റ് ഇഖ്ബാല്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കേന്ദ്ര വൈസ് ചെയര്‍മാന്‍ സിദ്ദീഖ് ഫൈസി കണ്ണാടിപമ്പ് ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഉസ്മാന്‍ ദാരിമി വിശദീകരിച്ചു. ഗഫൂര്‍ ഫൈസി പൊന്മള കാമ്പിന് നേതൃത്വം നല്‍കി. സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍, ഇ.എസ് അബ്ദു റഹ്മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്ലിസില്‍ അഷ്റഫ് ഫൈസി കിനിയ, ഇഖ്ബാല്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. അയൂബ് പുതുപറമ്പ് സ്വാഗതവും അബ്ദുള്‍ റസാക്ക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍