ഡബ്ള്യുഎംസി വിദ്യാഭ്യാസ ശില്‍പ്പശാല നടത്തി
Saturday, April 19, 2014 4:34 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാലയും വിദ്യാഭ്യാസ സെമിനാറും നടത്തി.

ബ്ളൂമിംഗ് ബഡ്സ് എന്ന പേരില്‍ നടത്തിയ ശില്‍പ്പശാലക്ക് ഡബ്ളിന്‍ യൂണിവേഴ്സിറ്റി കോളജ് പ്രഫ. ഡോ. പാടിക് ഗിബന്‍സ് നേതൃത്വം നല്‍കി. മൂല്യബോധനത്തെ ആസ്പദമാക്കി ഫാ. ജോസഫ് വെള്ളനാല്‍, ഫാ. ആന്റണി നല്ലുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ നോബിള്‍ മാത്യു സ്വാഗതവും ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് നന്ദിയും പറഞ്ഞു.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു യൂറോപ്യന്‍ റീജിയണ്‍ വൈസ് ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, സണ്ണി ഇളംകുളത്ത്, ടോജോ മാത്യു, ഷാബു കുഞ്ഞച്ചന്‍, ഷാജി ലൂക്കന്‍, ബെന്നി സ്വരലയ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്