ട്രാസ്ക് 'കലോത്സവം 2014' മേയ് രണ്ട്, ഒമ്പത് തീയതികളില്‍
Saturday, April 19, 2014 4:32 AM IST
കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) കുടുംബാംഗങ്ങള്‍ക്കായി കലോത്സവം 2014 സംഘടിപ്പിക്കുന്നു. സന്തോഷം നിറഞ്ഞ ഊര്‍ജ്ജസ്വലമായ പരിപാടികള്‍ രണ്ട് വെള്ളിയാഴ്ചകകളില്‍ ആയി നടത്തപ്പെടുന്നു. സ്റ്റേജിതര ഇനങ്ങള്‍ മേയ് രണ്ടിനും, സ്റ്റേജിനങ്ങള്‍ മേയ് ഒമ്പതിനും ജലീബ് ഷൌഖിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടത്തുന്നു.

ട്രാസ്ക് കലോത്സവം അതിന്റെ സംഘാടക മികവിലും ഘടനയിലും വേറിട്ടു നില്‍ക്കുന്നു. എല്ലാ വര്‍ഷവും കൂടുതല്‍ പേര്‍ പങ്കെടുക്കുകയും കൂടുതല്‍ കലാമത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി വരുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്