ഇറ്റലി മച്ചരാത്തയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
Saturday, April 19, 2014 3:36 AM IST
റോം: ഓശാന ഞായറാഴ്ചയോടെ ഇറ്റലി മച്ചരാത്ത സാന്‍ ജോര്‍ജോ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ചു. ഞായറാഴ്ച രാവിലെ 9.15 നു ഒലിവു ശാഖകള്‍ വെഞ്ചിരിച്ചു നടത്തിയ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ച് ദിവ്യബലിയോടെ സമാപിച്ചു. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് നടത്തിയ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നൂറോളം പേര്‍ പങ്കെടുത്തു.

പെസഹാവ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് അഞ്ചിന് ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ദിവ്യബലിയ്ക്കും ശേഷം ആരാധനയും തുടര്‍ന്ന് പാരമ്പര്യമായി കഴിക്കാറുള്ള പാലുകുറുക്കും അപ്പവും എല്ലാവര്‍ക്കും വിതരണം ചെയ്യുന്നതുമായിരിക്കും. ദുഃഖവെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കുരിശിന്റെ വഴിയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ വായനയും കുരിശാരാധനയും ദിവ്യകാരുണ്യസ്വീകരണവും ഉണ്ടായിരിക്കും. തുടര്‍ന്ന് ഒമ്പതിന് മച്ചരാത്ത രൂപതയുടെ നഗരികാണിക്കല്‍ ശുശ്രൂഷയില്‍ പങ്കുചേരാനും സാധിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് വികാരി ഫാ. പ്രവീണ്‍ കുരിശിങ്കല്‍ അറിയിച്ചു. ഈസ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച 1രാത്രി 10.30 നു ആരംഭിക്കുമെന്നും വ്യാഴം , വെള്ളി , ശനി ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ ടോമുസ് സാന്‍ ജൂലിയാനോ സെമിനാരി ചാപ്പലില്‍ വച്ച് നടത്തപ്പെടുമെന്നും ഈസ്റര്‍ ദിവസം രാവിലെ ദിവ്യബലി ഉണ്ടായിരിക്കില്ലെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.