സുരാജിനെ ടെക്സ അഭിനന്ദിച്ചു
Thursday, April 17, 2014 3:53 AM IST
റിയാദ്: മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാള സിനിമയുടെ അഭിമാനമായി മാറിയ സുറാജ് വെഞ്ഞാറമൂടിനെ റിയാദിലെ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ടെക്സ അഭിനന്ദിച്ചു. വെറും ഒരു സാധാരണ ഹാസ്യനടനായി അറിയപ്പെട്ടിരുന്ന സുരാജിന്റെ അഭിനയജീവിതത്തില്‍ പേരറിയാത്തവര്‍ എന്ന സിനിമ ഒരു നാഴികക്കല്ലാവുകയാണെന്നും അതിന് അവസരമൊരുക്കിയ സംവിധായകന്‍ ഡോ. ബിജു അടക്കമുള്ളവര്‍ ഇതില്‍ അഭിനന്ദനമര്‍ഹിക്കുന്നതായും ടെക്സ പത്രക്കുറിപ്പില്‍ പറഞ്ഞു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രത്തേയും തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള സുരാജിന് കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് ടെക്സ പ്രവര്‍ത്തക സമിതി ആശംസിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍