ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പിക്നിക് സംഘടിപ്പിക്കുന്നു
Wednesday, April 16, 2014 9:07 AM IST
കുവൈറ്റ്: ഇടുക്കി ആസോസിയേഷന്‍ കുവൈറ്റ് പിക്നിക് സംഘടിപ്പിക്കുന്നു.

സംഘടനാംഗങ്ങള്‍ക്കായി ഏപ്രില്‍ 25 ന് വഫ്റാ ഫാം ഏരിയായിലെ റിസോര്‍ട്ടില്‍ നടത്തുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറുവരെ നടത്തുന്ന

പരിപാടികളില്‍ എല്ലാ പ്രായത്തില്‍പ്പെട്ടവര്‍ക്കുമായി വിവിധ കായിക വിനോദ ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ്.

എല്ലാവിധ ആധുനിക സൌകര്യങ്ങളോടുകൂടിയ റിസോര്‍ട്ടില്‍ അംഗങ്ങള്‍ക്ക് രാത്രിയും പകലും താമസിക്കാന്‍ സാധിക്കും. പ്രധാന സ്ഥലങ്ങളില്‍ നിന്നും വാഹന സൌകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനുമായി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്