റംഷിദ് സഹായ ഫണ്ട് നിലമ്പൂര്‍ പ്രവാസി സംഘടന കമ്മിറ്റി രൂപീകരിച്ചൂ
Wednesday, April 16, 2014 8:51 AM IST
റിയാദ്: രണ്ടു വ്യക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി 21 വയസുകാരന്‍ റംഷിദിനെ സഹായിക്കുന്നതിനുവേണ്ടി നിലമ്പൂര്‍ പ്രവാസി സംഘടന സഹായ കമ്മിറ്റി രൂപീകരിച്ചു.

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് റംഷിദ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലമ്പൂര്‍ പ്രവാസി സംഘടന സഹായം നല്‍കി വരുന്നു. അടുത്ത കാലത്താണ് രണ്ട് വ്യക്കകളും പ്രവര്‍ത്തനരഹിതമായത്. വ്യക്ക മാറ്റി വയ്ക്കുന്നതിന് 18 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. 21 വയസു മാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരനെ സഹായിക്കുന്നതിനായി നിലമ്പൂര്‍ പ്രവാസി സംഘടന സൈനുല്‍ അബിദീന്‍ ചെയര്‍മാനും മൈത്രി അബ്ദുറസാഖ് കണ്‍വീനറുമായി കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. അബ്ദുള്ള വല്ലാഞ്ചിറ, അഷ്റഫ് പരുത്തികുന്നന്‍, സുല്‍ഫിക്കര്‍ ചെമ്പാല, ഹിദായത്ത് ചുള്ളിയില്‍, ജാഫര്‍ മൂത്തേടത്ത്, റഹ്മത്ത് സീമാടന്‍, ജാസിദ് അത്തിമണ്ണില്‍, മുഹമ്മദ് ടി.പി, ഫൈസല്‍ ചന്തക്കുന്ന്, റഫീഖ് നിലമ്പുര്‍, ഉനൈസ്, നൌഷാദ് ഒ.ടി തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0509243016, 0509081031.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍