മുസ്രിസ് പ്രവാസി ഫോറം വാര്‍ഷികം ആഘോഷിച്ചു
Monday, April 14, 2014 8:19 AM IST
ജിദ്ദ: ജിദ്ദയില്‍ ജോലിചെയ്യുന്ന കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറത്തിന്റെ ഒന്നാം വാര്‍ഷിക ജനറല്‍ബോഡി യോഗം ഷറഫിയ ഇംപാല പാലസ് ആന്‍ഡ് പാരഡൈസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടവനയുടെ അധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് ചീഫ് എഡിറ്ററുമായ സി.കെ. ഹസന്‍കോയ ഉദ്ഘാടനം ചെയ്തു. നമ്മുടെ ബാഹ്യമായ ജീവിതമല്ല ജീവിത

മെന്നും അത് മറ്റുള്ളവര്‍ക്ക് കൂടി ഗുണകരമാകുന്നതിലൂടെയാണ് ജീവിതം അര്‍ഥവത്താകുന്നതെന്നും, പുതുതലമുറയെ ഇലക്ടോണിക്സ് മാധ്യമരംഗത്ത് നിന്ന് മോചിപ്പിച്ച് വായനാ ശീലം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം സദസിനെ ഉണര്‍ത്തി. തുടര്‍ന്ന് ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അബ്ദുസലാം എമ്മാടും വരവ് ചെലവ് കണക്ക് അനീസ് അഴീ

ക്കോടും അവതരിപ്പിച്ചു. ലോഗോ പ്രകാശനം ഹബീബ് മേത്തലയും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണ ഉദ്ഘാടനം ഉമര്‍ അബൂബക്കര്‍ നിസാര്‍ എറിയാടിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ജലീല്‍ അത്താണി പുതിയ കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി മുഹമ്മദ് സഗീര്‍ മാടവന (പ്രസിഡന്റ്) അബ്ദുസലാം എമ്മാട് (സെക്രട്ടറി) ഹനീഫ കൈപമംഗലം (ട്രഷറര്‍) യൂനുസ് കാട്ടൂര്‍, ഒമര്‍ അബൂബക്കര്‍ എറിയാട് (വൈസ് പ്രസിഡന്റുമാര്‍) സഗീര്‍ പുതിയകാവ്, അബ്ദുള്‍ ജലീല്‍ അത്താണി (ജോയിന്റ് സെക്രട്ടറിമാര്‍) ഡോ. അബ്ദുള്‍ ജലീല്‍ എറിയാട്, നിസാര്‍ എറിയാട്, ഹബീബ് മേത്തല (രക്ഷാധികാരികള്‍) ഹനീഫ കൊടുങ്ങല്ലൂര്‍, അനീസ് അഴീക്കോട്, കമാല്‍ മതിലകം, മുഹമ്മദ് സഗീര്‍ കാര, നസീര്‍ പെരിഞ്ഞനം, ജമാല്‍ വടമ, മുഹമ്മദ് ഷിഹാബ് അഴീക്കോട്, അനൂബ് പതിയാശേരി, ജമാല്‍ പഴച്ചോട്, അബ്ദുള്‍ ഖാദര്‍ പുല്ലൂറ്റ്, ഗോപകുമാര്‍ മേത്തല, സക്കീര്‍ കറുകപ്പാടത്ത്, നസീര്‍ ചളിങ്ങാട്, അബ്ദുള്‍ വാഹിദ് എറിയാട്, ഹിജാസ് അഴീക്കോട് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരേയും വനിതാ വിഭാഗം ഭാരവാഹികളായി തുഷാര ഷിഹാബ് (പ്രസിഡന്റ്) ഷൈബാനത്ത് യുനുസ് (സെക്രട്ടറി) നദീറ ഹനീഫ, അജ്ന അന്‍വര്‍ലാല്‍ (വൈസ് പ്രസിഡന്റുമാര്‍) സഫീന അനീസ്, സാജിദ അബ്ദുള്‍ ഖാദര്‍, സൈനാബി ജമാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ ജനറല്‍ ബോഡി ഐകകണ്ഠേന തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി തെരഞ്ഞടുപ്പ് യൂനൂസ് കാട്ടൂര്‍ നിയന്ത്രിച്ചു. ഹനീഫ കൈപ്പമംഗലം, ഡോ. അബ്ദുള്‍ ജലീല്‍, അജ്ന അന്‍വര്‍ലാല്‍, തുഷാര ഷിഹാബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സഗീര്‍ പുതിയകാവ് സ്വാഗതവും അബ്ദുള്‍ വാഹിദ് എറിയാട് നന്ദി പ്രസംഗവും നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍