കൊല്ലം സ്വദേശി നിര്യാതനായി
Monday, April 14, 2014 8:14 AM IST
റിയാദ്: ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം സ്വദേശി നിര്യാതനായി. റിയാദ് ഓള്‍ഡ് സനായയില്‍ ഹാര്‍ഡ് വെയര്‍ കട നടത്തുന്ന കൊല്ലം മൂന്നാംകുറ്റി സ്വദേശി ചിറയില്‍ ഷംസുദ്ദീന്‍ (62) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ശ്വാസ തടസം നേരിട്ട ഇദ്ദേഹത്തെ റിയാദ് മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 32 വര്‍ഷമായി റിയാദിലുണ്ട്. ദമാമിലുള്ള മകന്‍ ഫൈസലും ജ്യേഷ്ഠന്റെ മകന്‍ സുധീര്‍ ഖാനും വിവരമറിഞ്ഞ് റിയാദിലത്തിെയിട്ടുണ്ട്.

എംബസി അവധി ദിവസമായിട്ടും സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇടപെട്ട് രേഖകള്‍ ശരിയാക്കി റിയാദ് ഖലിദിയ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ശനിയാഴ്ച ഇശാ നമസ്കാരാനന്തരം അല്‍റാജ്ഹി പള്ളയില്‍ മയ്യിത്ത് നമസ്കാരം നടത്തി നസീം മഖ്ബറിയില്‍ ഖബറടക്കി.

ലത്തീഫ ബീവിയാണ് ഭാര്യ. മക്കള്‍: ഫൈസല്‍, സലീന, സബീന, സനൂജ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍