ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ഏപ്രില്‍ 15ന്
Tuesday, April 8, 2014 7:04 AM IST
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ഏപ്രില്‍ 15ന് (ചൊവ്വാ) നടക്കുന്ന നൈറ്റ് വിജിലിന് പ്രസിദ്ധ സുവിശേഷ പ്രഘോഷകനും അഡാര്‍ട്ട് ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടറുമായ ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും. ഷെഫീല്‍ഡ് സെന്റ് പാട്രിക്ക് ചര്‍ച്ചില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെയാണ് നൈറ്റ് വിജില്‍. ഫാ. തോമസ് മടക്കുമൂട്ടിലും ശുശ്രൂഷകളില്‍ പങ്കെടുക്കും.

കുരിശിന്റെ വഴി, കുമ്പസാരം, പ്രസംഗം, വി.കുര്‍ബാന എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമാണ്. വിശുദ്ധ മാസവും വിശുദ്ധ വാരവും അനുഗ്രഹീകമാകാവാന്‍ ഏവരെയും ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍