ജര്‍മനിയില്‍ പാസ്പോര്‍ട്ട് ഫോട്ടോയുടെ ഇലക്ട്രോണിക് കൈമാറ്റത്തിന് സംവിധാനം
Monday, April 7, 2014 6:52 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാനുള്ള സംവിധാനം കൊളോണില്‍ പരീക്ഷിക്കുന്നു. ഫോട്ടോ നേരിട്ട് എത്തിക്കാനുള്ള ബുദ്ധിമുട്ട് ഇതുവഴി പരിഹരിക്കാമെന്നാണ് പ്രതീക്ഷ.

എന്നാല്‍, ഈ സംവിധാനം പല കൃത്രിമത്വങ്ങള്‍ക്കും വഴിയൊരുക്കുമെന്ന സംശയവും പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. എന്‍ക്രിപ്റ്റ് ചെയ്ത ഇ-മെയ്ലുകള്‍ വഴി അയയ്ക്കുന്ന ഫോട്ടോയില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.

കൊളോണിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നത്. ഫെഡറല്‍ ഓഫീസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയുമായി സഹകരിച്ചാണ് ഇതു നടപ്പാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍