യുകെയിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേരുന്നു
Saturday, April 5, 2014 8:09 AM IST
മാഞ്ചസ്റര്‍: ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ഡൊമിനിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തു ചേരുന്നു.

പ്രവാസിയായി കഴിയുമ്പോഴും വിദ്യാഭ്യാസ കലാലയത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനും സഹപാഠികളെയും സുഹൃത്തുക്കളെയും വീണ്ടും കണ്ടുമുട്ടി സൌഹൃദം പങ്കുവയ്ക്കുന്നതിനായിട്ടാണ് സെന്റ് ഡൊമിനിക്കിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒരുമിക്കുന്നത്.

യുകെയില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ എത്രയുംവേഗം സോണി ചാക്കോ 07723306974, ഷിന്‍ 07723017491, അരുണ്‍ തോമസ് 07863 326148, ജഗന്‍ ജോണി 07983469142 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍