മാഞ്ചസ്റര്‍ ക്നാനായ പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവാ അനുസ്മരണം ഏപ്രില്‍ അഞ്ചിന്
Friday, April 4, 2014 6:10 AM IST
മാഞ്ചസ്റര്‍: ആഗമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാലം ചെയ്ത ഇഗ് നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുസ്മരണ യോഗം ഏപ്രില്‍ അഞ്ചിന് (ശനി) മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ നടക്കും.

സഭയുടെ വലിയ ദൌത്യം സമാധാനമാണെന്നുള്ള സന്ദേശവുംപേറി പിതാവ് നാലു പ്രാവശ്യം ഭാരത സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ചരിത്രത്തിലെ നാഴികല്ലുകളായി തീര്‍ന്ന ബാവായുടെ ഓരോ സന്ദര്‍ശനവും കേരളത്തിലെ സഭാമക്കള്‍ക്ക് അവിസ്മരണീയമായ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. ലോക ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റായിരുന്ന ബാവ അന്ത്യോഖ്യന്‍ സിംഹാസനത്തിലെ 122-ാമത്തെ പാത്രിയര്‍ക്കീസ് ആയിരുന്നു.

മാഞ്ചസ്ററിലെ വിഥിന്‍ഷോ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ രാവിലെ വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി അനുസ്മരണ യോഗം നടത്തും. തുടര്‍ന്ന് ബാവായ്ക്കുവേണ്ടി പ്രത്യേക ധൂപ പ്രാര്‍ഥനയും നടത്തും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍