ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പ് ഡ്രൈവര്‍മാര്‍ക്ക് സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, April 1, 2014 6:49 AM IST
മക്ക: ലിമോസിന്‍ ഡ്രൈവര്‍മാര്‍ക്ക് ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പ് മക്ക ഷിഫ അല്‍ ബറക മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച എകദിന സൌജന്യ മെഡിക്കല്‍ ക്യാമ്പ് പങ്കാളിത്തം കൊണ്ടു ശ്രദ്ധയമായി.

ക്യാമ്പില്‍ മലയാളികളടക്കം നിരവധി ലിമോസിന്‍ ഡ്രൈവര്‍മാര്‍ പങ്കെടുത്തു. സൌജന്യ മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയായിരുന്നു ക്യാമ്പ്. പ്രമുഖ അസ്ഥിരോഗ വിദ്ഗധന്‍ ഡോ. ഷൊയിബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷിഫ അല്‍ ബറക ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ. ബിലാല്‍, ഷിഫ അല്‍ ബറക മെഡിക്കല്‍ ഗ്രൂപ്പ് അഡ്മിനിസ്ട്രഷന്‍ മാനേജര്‍ ജഹീര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സീതി എന്നിവര്‍ പ്രസംഗിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് നടുവ് വേദന എങ്ങനെ തടയാം എന്ന വിഷയത്തില്‍ ഡോ. ഷൊയിബ് ക്ളാസെടുത്തു.വിവിധ രോഗങ്ങളുടെ പരിശോധനയ്ക്കു എത്തിയവരെ ഡോ. മുഹമ്മദാലി, യുനുസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം പരിശോധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍