'റഹ്മ' ജിദ്ദ ചാപ്റ്റര്‍ രൂപീകരിച്ചു
Monday, March 31, 2014 8:14 AM IST
ജിദ്ദ: മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് ചെറുകോട് ആസ്ഥാനമായി മത, ഭൌതിക വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന 'റഹ്മ' എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റിന്റെ ജിദ്ദ ചാപ്റ്റര്‍ രൂപീകരിച്ചു.

യാക്കൂബ് പൂവത്തിക്കല്‍ (പ്രസിഡന്റ്), ബാബു മാമ്പ്ര (ജന.സെക്രട്ടറി), ഹുസൈന്‍ കൊക്കറണി (ട്രഷറര്‍), മുസ്തഫ കൊക്കറണി (വൈസ് പ്രസിഡന്റ്), ഫൈസല്‍ നെടുങ്ങാട് (ജോ. സെക്രട്ടറി), അയൂബ് പത്തുതറ, അമീര്‍ ഉല്‍പ്പില, സാദിഖ് പാണ്ടിക്കാട്, ഇ.കെ. മജീദ്, സലാഹുദ്ദീന്‍ മഠത്തില്‍, സൈഫുദ്ദീന്‍ കൊക്കറണി, വഹാബ് എളയോടന്‍ (ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.

റഹ്മയുടെ കീഴിലുള്ള പ്രഥമ സംരംഭമായ അറബിക് കോളജിന്റെ പ്രവര്‍ത്തനം മാതൃകാപരമായി നടന്നുവരുന്നതായും പള്ളി, അഗതി അനാഥ മന്ദിരം, ഇംഗ്ളീഷ് മീഡിയം ഇസ്ലാമിക് സ്കൂള്‍ തുടങ്ങിയ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നതായും 'റഹ്മ' ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു. 'റഹ്മ' ജിദ്ദ ചാപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 050 9529154 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് അറിയിച്ചു.

യോഗത്തില്‍ അയൂബ് പത്തുതറ അധ്യക്ഷത വഹിച്ചു. സാദിഖ് പാണ്ടിക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അമീര്‍ ഉല്‍പ്പില, യാക്കൂബ് പൂവത്തിക്കല്‍, ബാബു മാമ്പ്ര ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍