നിയമ ലംഘകര്‍ കൊഴിഞ്ഞുപോക്ക് മൊബൈല്‍ കണക്ഷനുകളുടെ എണ്ണം കുറഞ്ഞു
Thursday, March 27, 2014 5:28 AM IST
റിയാദ്: സൌദിയിലെ നിയമ ലംഘകരായ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് രാജ്യത്ത് മൊബൈല്‍ കണക്ഷനുകളുടെ എണ്ണത്തില് കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

20 ലക്ഷം കണക്ഷനുകളാണ് നിയമ ലംഘകരായ വിദേശികളുടെ കൊഴിഞ്ഞുപോക്കുകൊണ്ട് കുറഞ്ഞത്. 2012 ല്‍ 53 ദശലക്ഷമായിരുന്നു കണക് ഷന്‍, ഇത് 2013 അവസാനമായപ്പോള്‍ 20 ലക്ഷം കണക്ഷനുകള്‍ കുറഞ്ഞു.

സൌദിയില്‍ തുടരുന്ന പരിശോധന തുടരുകയും നാടുകടത്തുകയും തുടരുന്നുണ്െടങ്കിലും പുതിയ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കണക്ഷനുകളുടെ എണ്ണത്തില്‍ ഇനിയും കുറവ് രേഖപ്പെടുത്തുമെന്നാണ് വില യിരുത്തുന്നത്.

സൌദിയിലെ ജനസംഖ്യയുടെ ഇരട്ടിയോളമാണ് മൊബൈല്‍ കണക്ഷനുകളുടെ എണ്ണം. സൌദിയിലെ ജനസംഖ്യ 2013 ലെ കണക്കുപ്രകാരം 30 ദശലക്ഷമാണ് ഇവയില്‍ 9.7 ദശലക്ഷമാണ് വിദേശികള്‍ അധവാ സൌദിയിലെ മൂന്നില്‍ ഒരാള്‍ വിദേശിയാണ്. സൌദിയിലെ ജനസംഖ്യയില്‍ 32.4 ശതമാനമാണ് വിദേശികള്‍. 2013 ലെ സൌദി ജനറല്‍ സ്റാറ്റിക്സ് റിപ്പോര്‍ട്ട് പ്രകാരമാണിത്.

സൌദിയിലെ മൊബൈല്‍ കണക്ഷനുകളില്‍ 43.9 ദശലക്ഷവും പ്രിപെയ്ഡ് കണക്ഷനുകളാണ്. 6.9 ദശലക്ഷംമാത്രമാണ് ബില്ലുകള്‍ നല്‍കുന്ന വരിക്കാരായ പോസ്റ് പെയ്ഡ് കണക്ഷനുള്ളത്. അധവാ മൊത്തം കണക്ഷനുകളില്‍ 14 ശതമാനം മാത്രംമാണിവ.

സൌദിയിലെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 2013ലെ കണക്ക് അനുസരിച്ച് 16.5 ദശലക്ഷമാണ്. അഥവാ സൌദിയിലെ ജനസംഘ്യയുടെ പകുതിയിലേറെ വരുന്നവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുണ്ട്.

2013ലെ കണക്കുപ്രകാരം സൌദിയിലെ ടെലിഫോണ്‍ മേഖലയില്‍നിന്നുള്ള വരുമാനം വരുമാനം 75 ബില്ല്യന്‍ റിയാലാണ്. ഇവയില്‍ 73 ശതമാനവും മൊബൈല്‍ കമ്പനികളില്‍ നിന്നാണ്. സൌദിയിലെ ടെക്നിക്കല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന് മേഖലയില്‍ 102. 56 ബില്ല്യന്‍ റിയാലാണ് ചെലവഴിച്ചത്. 2005ല്‍ ഇത് 36 ബില്ല്യന്‍ റിയാല് മാത്രമായിരുന്നു. സൌദിയിലെ ടെലികമ്യുണിക്കേഷന് മേഖലിയില്‍ ബജറ്റില്‍ 36 ശതമാനമാണ് ചെവഴിച്ചത്.

സൌദിയില്‍ നിലവില്‍ മൂന്ന് മൊബൈല്‍ കമ്പനികള്‍ സൌദിയില്‍ പുതുതായി രണ്ടു മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കുകൂടി ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം