'ചങ്ങാതിക്കൂട്ടം'; അവധിക്കാല ക്യാമ്പ് മാര്‍ച്ച് 28 ന്
Thursday, March 27, 2014 5:27 AM IST
ഷാര്‍ജ: ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുഎഇയിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏകദിന അവധിക്കാല ക്യാമ്പായ 'ചങ്ങാതിക്കൂട്ടം' മാര്‍ച്ച് 28 ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടക്കും.

വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തമായ ഉള്ളടക്കം തയാറാക്കിയിട്ടുള്ളത്.

ശാസ്ത്ര മൂലലഘു ശാസ്ത്ര പരിക്ഷണങ്ങള്‍, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍, വിവിധതരം ശാസ്ത്രപഠന പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക മൂലകളികള്‍, പാട്ടുകള്‍, സംഗീത ശില്പശാല, നിര്‍മാണമൂല, ഒറിഗാമി, പാവ നിര്‍മാണം, കടലാസ് പൂക്കള്‍ നിര്‍മാണം, നിര്‍മാണം, ടാന്‍്ഗ്രം, അഭിനയമൂല

അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പ്രായോഗികമായി അനുഭവിച്ചറിയാനും പ്രകടിപ്പിക്കാനും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തുനിന്നു കൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രന്റ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 050 30 97 209, 056 14 24 900.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള