റിയാദ് തെക്കന്‍മേഖല കെഎംസിസി കണ്‍വന്‍ഷന്‍ മാര്‍ച്ച് 28ന്
Thursday, March 27, 2014 5:26 AM IST
റിയാദ്: പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തുന്നതിനും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തെക്കന്‍ മേഖല കെഎംസിസി കണ്‍വന്‍ഷന്‍ മാര്‍ച്ച് 28ന് (വെള്ളി) രാത്രി ഏഴിന് ന്യൂ സഫ മക്ക ഓഡിറ്റോറിയത്തില്‍ ചേരും. പ്രവര്‍ത്തകള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍