കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന തര്‍ബിയത്ത് ക്യാമ്പ് മാര്‍ച്ച് 28 ന്
Wednesday, March 26, 2014 5:03 AM IST
കുവൈറ്റ്: കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന തര്‍ബിയത്ത് ക്യാമ്പ് മാര്‍ച്ച് 28 ന് (വെള്ളി) വൈകുന്നേരം 4.30 മുതല്‍ അബാസിയ മസ്ജിദ് അബ്ദുള്ള അല്‍ ഹമൂജ് (ബാലന്‍സിയ ബേക്കറിക്കു സമീപമുള്ള പാകിസ്ഥാനി പള്ളി) നടത്തപെടുന്നു.

ക്യാമ്പില്‍ ഖുര്‍ആന്‍ പാരായണ ക്ളാസ്, കര്‍മ ശാസ്ത്ര പഠന ക്ളാസ്, പ്രാര്‍ഥന പഠന ക്ളാസ്, ചരിത്ര പഠന ക്ളാസ്, ഹദീസ് പഠന ക്ളാസ്, അഖീദ പഠന ക്ളാസ് എന്നീ വിഞ്ജാന പ്രദമായ ക്ളാസുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 67678053, 97717619, 90993775.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്