കുവൈറ്റില്‍ മലപ്പുറം സ്വദേശിയെ മരിച്ചനിലയില്‍ കണ്െടത്തി
Monday, March 24, 2014 7:26 AM IST
കുവൈറ്റ്: മലപ്പുറം സ്വദേശിയെ മരിച്ചനിലയില്‍ കണ്െടത്തി. കോഡൂര്‍ സ്വദേശി കുന്നേല ഉണ്ണീന്‍ കുട്ടി (50) ആണ് അബാസിയ ബംഗാളി മസ്ജിദിനടുത്ത് ടാക്സിയില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ടാക്സിഡ്രൈവറായിരുന്നു.

30 വര്‍ഷത്തിലധികമായി കുവൈറ്റിലുള്ള ഉണ്ണീന്‍ കുട്ടിയുടെ മകന്‍ ഷാജഹാന്‍, സഹോദരങ്ങളായ മജീദ്, മൂസ, യൂസുഫ് എന്നിവര്‍ കുവൈറ്റിലുണ്ട്. ഭാര്യ: സൈനബ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍