സിവിക്ക് ജിദ്ദാ പൌരാവലിയുടെ യാത്രയയപ്പ്
Monday, September 9, 2013 7:08 AM IST
ജിദ്ദ: മുപ്പത്താറു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സിവി അബൂബക്കര്‍ കോയക്ക് ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

ദീര്‍ഘകാലം ഫോറത്തിന്റെ ട്രഷററായി സേവനമനുഷ്ടിച്ച അദ്ദേഹം തന്റെ ആത്മാര്‍ഥവും നിഷ്കളങ്കവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറത്തിന് ഊര്‍ജം പകര്‍ന്നു. ജിദ്ദയിലെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, കായിക മേഖലകളില്‍ സജീവ സാന്നിധ്യമാണ് സിവി അബൂബക്കര്‍ കോയ.

ഫോറത്തിന്റെ കീഴില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉദ്ഘാടനവും സിവിക്കുള്ള മൊമെന്റോ ദാനവും ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍ യുസുഫ് അല്‍ ഫദല്‍ നിവഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍ സേവന പ്രവര്‍ത്തനത്തിന്റെ അംഗീകാര പത്രം സമര്‍പ്പിച്ചു. കെ.ടി.എ മുനീര്‍ മൊമെന്റോ വായിച്ചു.

ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നസീര്‍ വാവകുഞ്ഞും ഈ വര്‍ഷത്തേയ്ക്കുള്ള സാമ്പത്തിക ബജറ്റ് അബ്ദുറഹ്മാന്‍ വണ്ടൂരും അവതരിപ്പിച്ചു. അഷ്റഫ് അലി. കെ. ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു.

പാപ്പറ്റ കുഞ്ഞിമുഹമ്മദ്, അഹമ്മദ് പാളയാട്ട്, റൌഫ്. വി.കെ, ഷരീഫ് കുഞ്ഞു, പി.എം.എ ജലീല്‍, കുഞാവുട്ടി എ. ഖാദര്‍, പഴേരി കുഞ്ഞിമുഹമ്മദ്, മജീദ് നഹ, ടി.എച്ച് ദാരിമി, എ.പി. കുഞ്ഞാലിഹാജി, ശാനിയാസ് (മക്ക) ടി.പി ഷുഹൈബ്, നാസര്‍ ചാവക്കാട്, അബൂബക്കര്‍ ഫാറൂഖി, അബ്ദുറബ്, മാമദു പൊന്നാനി, മുഹമ്മദ് റാസി, ഉസ്മാന്‍ ഇരുമ്പുഴി, അസീസ് പറപ്പൂര്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ, അന്‍ഷാദ് എടക്കര, മുസ്തഫ കെ.ടി പെരുവള്ളൂര്‍, ഇസ്മായില്‍ നീറാട്, മൊയ്തീന്‍ കുട്ടി കാളികാവ്, അബ്ദുള്‍ മജിദ് പി.കെ, റസാക്ക് മാസ്റര്‍, അലി മൌലവി, ഗഫൂര്‍. കെവി, ഹാഷിം കോഴിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സിവി അബൂബക്കര്‍ കോയ യാത്രയയപ്പിന് നന്ദി പറഞ്ഞു. ചെമ്പന്‍ അബാസ് അധ്യക്ഷത വഹിച്ചു. സഹല്‍ തങ്ങള്‍ സ്വാഗതവും അന്‍വര്‍ വടക്കാങ്ങര നന്ദിയും പറഞ്ഞു. അബ്ദുള്‍ റഷീദ് മണിമൂളി ഖിറാഅത്ത് നടത്തി.


റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍