ആലപ്പുഴ ജില്ലാ കലാ സാംസ്കാരിക വേദി ഉദയം 2018 ആഘോഷിച്ചു
Tuesday, May 22, 2018 11:48 PM IST
ജിദ്ദ: കലയുടെ സപ്തസ്വരങ്ങളും മുദ്രകളും പീലി വിടർത്തിയ കലോത്സവമായി കലാവേദി ആലപ്പുഴയുടെ നാലാം വാർഷികം ഉദയം 2018. കലാവേദി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ മലയാള റേഡിയോ പരിപാടിയായ ആകാശവാണിയുടെ ന്ധവയലും വീടും’ ന്ധരജ്ഞിനി’ ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് അരങ്ങേറിയത്.

കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് കലാവേദി പ്രവർത്തിക്കുന്നത്. ബാലവേദി, വനിതാ വേദി എന്നീ ഘടകങ്ങളും കലാവേദിയുടെ ഭാഗമായുണ്ട്. വ്യക്തിത്വ വികാസം, ഭാഷാ പഠനം, കലാ പരിശീലനം, ദേശീയോദ്ഗ്രഥന പരിപാടികൾ തുടങ്ങിയവ കലാവേദിയുടെ പ്രവർത്തനങ്ങളിൽപ്പെട്ടതാണ്.

കലാവേദി നാലാം വാർഷിക സമ്മേളനം ചെയർമാൻ മിർസ ഷരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോണ്‍ വി. കറ്റാനം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദിലീപ് താമരക്കുളം സന്ദേശം നൽകി. നസീർ വാവാകുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിയാദ് ചുനക്കര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അനുപ് മാവേലിക്കര, ട്രഷറർ അനിൽ ചുനക്കര,

ജെകഐഫ് ചെയർമാൻ ഷരീഫ് കുഞ്ഞ്, ഐപിഡബ്ല്യുഎഫ് ജനറൽ സെക്രട്ടറി സിറാജ് മുഹിയുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

കലാവേദി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ പ്രശംസ നേടിയെടുത്തു. പ്യാരിമിർസ ചട്ടപ്പെടുത്തിയ ഖവാലി, ശ്യാം എസ്.നായർ അവതരിപ്പിച്ച കാലകേയൻ, ജിംസണ്‍ അവതരിപ്പിച്ച ബാഹുബലി, സിയാദ് ചുനക്കര അവതരിപ്പിച്ച കട്ടപ്പ എന്നിവയുടെ ചലച്ചിത്രഭാഷ്യവും ലിൻസി ബേബി, മിർസ ഷരീഫ്, അലോഷ അനൂപ്, മിനി തോമസ് എന്നിവരുടെ വയലാർ സ്മൃതിയും ഗാനാലാപനവും കലോത്സവത്തിന്‍റെ നിലവാരം ഉയർത്തിയ പരിപാടികളായിരുന്നു. കലാവേദി അംഗങ്ങൾ ചേർന്നവതരിപ്പിച്ച നാടകാവിഷ്കാരം വർത്തമാനകാലത്ത് മാനവികതയിലൂടെ സ്നേഹവും സൗഹാർദ്ദവും മനുഷ്യകുലത്തിന് അത്യന്താപേക്ഷിതമാണെന്നും ജീവിതത്തിന്‍റെ നാദവും ഗന്ധവുമായി ന·പൂത്തു വിളയാടുമെന്ന സന്ദേശം നൽകി. ഷരീഫ് വെട്ടിയാർ, അനീഷാ അനൂപ്, കൃഷ്ണാ രജ്ഞിത്, സിയാദ് ചുനക്കര , ബേബി അലോഷാ അനൂപ് എന്നിവർ അഭിനേതാക്കളായി വേദിയിലെത്തി.

രജ്ഞിത് ചെങ്ങന്നൂർ സംവിധാനം ചെയ്ത് ബാലകലാവേദി അംഗങ്ങൾ അഭിനയിച്ച ന്ധഒരു മുത്തശിക്കഥ എന്ന ലഘു നാടകം മികച്ച നിലവാരം പുലർത്തി.

പ്രവാസ ലോകത്ത് സംഗീത സപര്യ നടത്തുന്ന മിർസാ ഷരീഫിനും ഭാര്യ പ്യാരീ മിർസയ്ക്കും പ്രവാസ സംബന്ധിയായ പഠനങ്ങൾക്ക് നസീർ വാവാകുഞ്ഞിനും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സിയാദ് ചുനക്കരയ്ക്കും പ്രശംസാ ഫലകം നൽകി ആദരിച്ചു.

മുഹമ്മദ് റസിൻ, അനീഷാ അനൂപ്, അനൂപ് മാത്യു, രജ്ഞിത് ചെങ്ങന്നൂർ എന്നിവർ അവതാരകരായിരുന്നു. സിറാജ് ചുനക്കര, സോണി മാത്യു, മുഹമ്മദ് ഷലീർ, ഉമ്മൻ മത്തായി, ഷെഫീക്ക് മമ്മൂട്ടി, പ്രമോദ്, സുമി ഷലീർ, അശ്വതി പ്രമോദ്, ജോളി ജോണ്‍, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ