ത​റ​വാ​ട് ദ​മാം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Thursday, April 19, 2018 10:55 PM IST
ദ​മാം: ത​ല​ശേ​രി എ​ട​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ന· ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള ത​റ​വാ​ടി​ന് ദ​മാ​മി​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. നി​രാ​ലം​ഭ​ർ​ക്കാ​ശ്ര​യ​മാ​യി സ്ഥാ​പി​ത​മാ​യ ഈ ​ഭ​വ​നം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​ള​ർ​ച്ച പി​ന്നി​ട്ട​ത്. സൗ​ദി​യി​ൽ റി​യാ​ദി​ലും ജി​ദ്ദ​യി​ലു​മാ​ത്ര​മാ​ണ് ക​മ്മ​റ്റി നി​ല​വി​ലു​ള്ള​ത്.

ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വു കൊ​ണ്ട് ശ്ര​ദ്ധ​നേ​ടി​യ ത​റ​വാ​ട് ദ​മാം ഘ​ട​ക​ത്തി​ന്‍റെ ആ​ദ്യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ദേ​യ​മാ​യി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​മീ​ർ കോ​യ​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി മു​നീ​ർ ത​ല​ശേ​രി​യും, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മ​ഹ​ർ സൈ​ഫ്, സു​ഹൈ​ൽ എ​ന്നി​വ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തൗ​സീ​ഫ് ഇം​തി​യാ​സും ഖ​ജാ​ൻ​ഞ്ചി​യാ​യി സ​ഹ​നാ​സ് അ​ബു​ബ​ക്ക​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ടി.​പി.​എം ഫ​സ​ൽ, മു​സ്ത​ഫാ ത​ല​ശേ​രി, ഇം​തി​യാ​സ്, ല​ത്തീ​ഫ് ത​ല​ശ്ശേ​രി, ഉ​സ്മാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ടി.​പി.​എം ഫ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സ​മീ​ർ കോ​യ​ക്കു​ട്ടി ത​റ​വാ​ടി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ചെ​റു​പ്പ​ക്കാ​രാ​യ അം​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യ​വും ത​റ​വാ​ട് പോ​ലെ​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ത്തോ​ട് അ​വ​ർ കാ​ണി​ക്കു​ന്ന ആ​ഭി​മു​ഖ്യ​വും സം​ഘ​ട​ന​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും നി​രാ​ലം​ബ​രാ​യ തെ​രു​വി​ൽ അ​ല​ഞ്ഞു തി​രി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഹ​ത​ഭാ​ഗ്യ​രു​ടെ ആ​ശാ കേ​ന്ദ്ര​മാ​യി മാ​റി​യ ത​റ​വാ​ടി​ന് ക​രു​ത്തു​പ​ക​രു​ന്ന​തി​നും ഓ​രോ അം​ഗ​ങ്ങ​ളും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മു​നീ​ർ ത​ല​ശേ​രി ഉ​പ​സം​ഹാ​ര പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം