സാബു മാവേലിക്കര നിര്യാതനായി
Thursday, February 22, 2018 1:04 AM IST
കുവൈത്ത്: സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും മാവേലിക്കര അസോസിയേഷൻ മുൻ ട്രഷററും ജനറൽ സെക്രട്ടറിയുമായിരുന്ന സാബു മാവേലിക്കര (എബ്രഹാം വർഗീസ് - 58) നാട്ടിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പുന്നമൂട് എബനേസർ മാർത്തോമ്മ പള്ളിയിൽ. പരേതൻ കുവൈത്ത് കറാഫി കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ജിബി വർഗീസ്. മക്കൾ : സിബിനി, സജിനി, സുസുനി.

റിപ്പോർട്ട്: സലിം കോട്ടയിൽ