ലഗേജ് കൊള്ളക്കെതിരെ പ്രതിഷേധിച്ചു
Wednesday, February 21, 2018 12:50 AM IST
അൽകോബാർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ പ്രവാസികളുടെ ലഗേജ് കൊള്ളക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ എംസിസി അൽകോബാർ കേന്ദ്രകമ്മറ്റി പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

വർഷങ്ങളോളം പ്രവാസലോകത്ത് കഷ്ടപ്പെട്ട് നാട്ടിലെ പ്രിയപ്പെട്ടവർക്കുവേണ്ടി സമ്മാനിക്കാൻ കൊണ്ടുവരുന്ന ഉപഹാരങ്ങൾ വിമാനത്താവളത്തിലെ ജീവനക്കാർ കൊള്ളയടിക്കുന്നത് രാജ്യത്തെ സാന്പത്തിക സുസ്ഥിതിക്ക് കരുത്തുപകരുന്ന പ്രവാസി സമൂഹത്തോട് കാട്ടുന്ന അവഹേളനമാണെന്ന് യോഗം കുറ്റപ്പെടുത്തി.

പ്രസിഡന്‍റ് റഫീഖ് പൊയിൽപൊടി അധ്യക്ഷത വഹിച്ച പ്രവർത്തകസമിതി യോഗം കിഴക്കൻ പ്രവിശ്യാ കെ എംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ കൂലേരി, കുഞ്ഞുമുഹമ്മദ് കടവനാട്, ഡോ. അബ്ദുസലാം കണ്ണിയൻ, റസൽ ചുണ്ടക്കാടൻ, ഒ.പി ഹബീബ്, മൊയ്തുണ്ണി പാലപ്പെട്ടി, സിദ്ദീഖ് പാണ്ടികശാല, നാസർ ചാലിയം, മുനീർ നന്തി, ഹബീബ് പൊയിൽതൊടി, ഇക്ബാൽ ആനമങ്ങാട്, കലാം മീഞ്ചന്ത, ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി വളഞ്ചേരി, സൈനുദ്ധീൻ തിരൂർ, ഷറഫുദ്ദീൻ വെട്ടം, പി.ടി. മിർഷാദലി, കോയാക്കുട്ടി ഫാറോക്ക്, ജനറൽ സെക്രട്ടറി സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം