ഫാസിസത്തിനെതിരെ പ്രവാസലോകത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട് : സെമിനാർ
Wednesday, February 21, 2018 12:48 AM IST
അൽകോബാർ: ഇന്ത്യൻ സോഷ്യൽ ഫോറം സൗദിയിലുടനീളം നടത്തുന്ന ഫാസിസത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന കാംപയിനിന്‍റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം അൽ കോബാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റഫ ക്ലിനിക് ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഫോറം കിഴക്കൻ പ്രവിശ്യ സ്റ്റേറ്റ് സെക്രട്ടറി അൻസാർ പായിപ്പാട് ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റുകളായ ആർഎസ്എസ് രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അതിന് എല്ലാ പിന്തുണയും കൊടുക്കുന്ന മോദി ഭരണകൂടത്തിനുമെതിരെ പ്രവാസ ലോകത്തുനിന്ന് പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും അതിന് സോഷ്യൽ ഫോറം സമാനമനസ്കരുമായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ ബ്ലോക്ക് പ്രസിഡന്‍റ് മൊയ്നുദ്ദീൻ വല്ലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫോറം സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡന്‍റ് നാസർ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. ഷാൻ ആലപ്പുഴ (ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്‍റ് ), അബ്ദുൽ റഹീം വടകര (ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം ഖോബാർ മേഖല പ്രസിഡന്‍റ്),അൻഷാദ് തൊളിക്കോട് (ഇന്ത്യൻ സോഷ്യൽ ഫോറം ഖോഅബർ ബ്ലോക്ക് സെക്രട്ടറി) എന്നിവർ സംസാരിച്ചു. അസ്കർ തിരുനാവായ, ഷെരീഫ് കോട്ടയം, അഷ്റഫ് മേപ്പയൂർ, ഷാജഹാൻ, ഹബീബ് കൊടുവള്ളി, ഹാരിസ് കരുനാഗപ്പള്ളി, മുബാറക് പൊയിൽത്തൊടി, ഷാജഹാൻ തിരുവനന്തപുരം, ഇഖ്ബാൽ ചെറായി, അലിയാർ കോതമംഗലം എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം