ഒമാൻ വിദേശകാര്യ മന്ത്രി ജറുസലേം സന്ദർശിച്ചു
Saturday, February 17, 2018 10:22 PM IST
മസ്കറ്റ്: ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുള്ള ജറുസലേം സന്ദർശിച്ചു. അൽ അക്സ മോസ്ക് സന്ദർശിച്ചതിനുശേഷമാണ് മന്ത്രിയും സംഘവും യേശുവിന്‍റെ തിരുക്കല്ലറയും നേറ്റിവിറ്റി പള്ളിയും സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു.

2017 ഡിസംബറിൽ ഡോണൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷമുള്ള ഒമാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തിന് ചരിത്ര പ്രാധാന്യമാണുള്ളത്. നിലവിൽ ഒമാനും ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളില്ല.

റിപ്പോർട്ട്: സേവ്യർ കാവാലം