കാ​സ​ർ​ഗോ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹി​മി​ന് ദു​ബാ​യ് കെഎം​സി​സി സ്വീ​ക​ര​ണം ന​ൽ​കി
Friday, February 16, 2018 10:12 PM IST
ദു​ബാ​യ്: ഹ്ര​സ്വ സ​ന്ദ​ർ​ഷ​നാ​ർ​ത്ഥം ദു​ബാ​യി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ഫാ​തി​മ ഇ​ബ്രാ​ഹി​മി​ന് ദു​ബാ​യ് കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. നാ​ടി​ന്‍റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വകാ​രു​ണ്യ​മേ​ഖ​ല​യി​ൽ ദു​ബാ​യ് കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ചെ​യ്തപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​വും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്ന് സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽസം​സാ​രി​ച്ച ബീ​ഫാ​തി​മ്മ ഇ​ബ്രാ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ഫൈ​സ​ൽ മു​ഹ്സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബാ​യ് കെ​എം​സി​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളൊ​ക്കെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്ല രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​തി​ന് ക​മ്മി​റ്റി​യെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം പ​റ​ഞ്ഞു.

മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ഫാ​തി​മ്മ ഇ​ബ്രാ​ഹി​മി​ൻ ദു​ബാ​യ് കെ​എം​സി​സി
കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പ്ര​സി​ഡ്ന്‍റ് സ​ലാം ക​ന്നി​പ്പാ​ടി ഉ​പ​ഹാ​രം ന​ൽ​കി. നൂ​റു​ദ്ധീ​ൻ ആ​റാ​ട്ടു​ക​ട​വ്, ഫൈ​സ​ൽ പ​ട്ടേ​ൽ തു​ട​ങ്ങി​യ മ​ണ്ഡ​ല നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ബീ​ർ ചേ​ര​ങ്കൈ, സു​ബൈ​ർ അ​ബ്ദു​ള്ള, ഹാ​രി​സ് സീ​ന​ത്ത്, സെ​ക്ര​ട്ട​രി​മാ​രാ​യ ത​ൽ​ഹ​ത്ത്, സി​നാ​ൻ തൊ​ട്ടാ​ൻ, ന​വാ​സ് തു​രു​ത്തി, ഗ​ഫൂ​ർ ഉൗ​ദ്, ബ​ഷീ​ർ ചേ​ര​ങ്കൈ, യൂ​ത്ത് ലീ​ഗ് നേ​താ​വ് നി​സാ​ർ ബെ​ദി​ര എ​ന്നി​വ​ർപ്ര​സം​ഗി​ച്ചു.