ചു​വ​പ്പ് ഭീ​ക​ര​ത കേ​ര​ള​ത്തെ തകർച്ചയിലേക്കു നയിക്കും: ഒ​ഐ​സി​സി
Thursday, February 15, 2018 11:09 PM IST
റി​യാ​ദ്: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​മ​ല്ല​ന്നും ചു​വ​പ്പ് ഭീ​ക​ര​ത​യാ​ണ​ന്നും ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ​യും തൃ​ണ​വ​ൽ​ഗ​ണി​ച്ചു കൊ​ണ്ട് മാ​ട​ന്പി രാ​ഷ്ട്രീ​യം ന​ട​പ്പി​ലാ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ണൂ​രി​ൽ ക​ണ്ടു​വ​രു​ന്ന​ത്.

പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ ശു​ഹൈ​ബി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​സ്വീ​കാ​ര്യ​ത​യി​ൽ അ​ങ്ക​ലാ​പ്പി​ലാ​യ മാ​ർ​ക്സി​സ്റ്റ് കാ​പാ​ലി​ക​ൾ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​ര​ല്ലാ​ത്ത​വ​രെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ക​മ്യൂ​ണി​സ്റ്റ് ശൈ​ലി വാ​ക്കി​ലും അ​ർ​ത്ഥ​ത്തി​ലും ന​ട​പ്പി​ലാ​ക്കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും എ​ല്ലാ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വ​ച്ചു ഒ​ന്നി​ച്ചു​നി​ൽ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ച​താ​യി പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷി​ഫാ അ​ൽ ജ​സീ​റ ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് കു​ഞ്ഞി കു​ന്പ​ള പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ് പ​റ​ശി​നി​ക്ക​ട​വ്, അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ജി കാ​യം​കു​ളം, മു​ഹ​മ്മ​ദ​ലി കൂ​ടാ​ളി, അ​സ്ക​ർ ക​ണ്ണൂ​ർ, ഷം​നാ​ഥ് ക​രു​നാ​ഗ​പ്പ​ള്ളി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ർ​ശു​ൽ അ​ഹ​മ്മ​ദ്, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​യി പ്ര​ശാ​ന്ത്, ഹാ​ഷിം പാ​പ്പി​നി​ശ്ശേ​രി, സ​ജീ​ഷ് കൂ​ടാ​ളി, പ്ര​ദീ​പ് പി​ണ​റാ​യി, ബൈ​ജു ഇ​ട്ട​ൻ, ഷാ​നി​ജ് ഇ​ട​യ​ന്നൂ​ർ, ധ​ന​ഞ്ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന.​സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ​ലി കോ​റ​ളാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ